മുഖവുര

                ഇന്ത്യയിലെ നൂറ്റിമുപ്പത് കോടി ജനങ്ങളില്‍ മലയാളം മാതൃഭാഷയാക്കിയ 3% പേരുണ്ട്. ഇംഗ്ലീഷ് ഭാഷയില്‍ ശാസ്ത്രം പഠിക്കാനും പ്രചരിപ്പിക്കുവാനും നൂറു കണക്കിന് വെബ് സംവിധാനങ്ങള്‍ ഉണ്ട്. ശാസ്ത്രപഠനത്തിന്, പ്രത്യേകിച്ചും ജ്യോതിശാസ്ത്രപഠനത്തിന് സഹായകരമാകുന്ന ഇത്തരം സംവിധാനങ്ങള്‍ മലയാളത്തില്‍ വളരെ കുറവാണെന്നതാണ് ഞങ്ങളെ ഇത്തരമൊരു സാഹസത്തിന് പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും വായനശാലകളിലും ക്ലബ്ബുകളിലും മറ്റും നടത്തിയ ജ്യോതിശാസ്ത്ര പഠനകേമ്പുകളും വാനനിരീക്ഷണ പ്രവര്‍ത്തനങ്ങളുമാണ് ഞങ്ങളെ ഇതിന് സഹായിക്കുന്നത്. 1985 ല്‍ വന്ന ഹാലി ധൂമകേതുവും പിന്നെ വന്ന ഹ്യാക്കു ടേക്കുവും,ഷു മേക്കര്‍ ലെവിയും ചുരുക്കം സൂര്യഗ്രഹണങ്ങളും അവസാനമായി വന്ന് കാണാതായ ഐസോണും ഞങ്ങളെ ഉത്തേജിതരാക്കിയ ആകാശസംഭവങ്ങളാണ്. ഈ സംരഭത്തിന് പിന്നില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിലും ആസ്ട്രോകേരള എന്ന സംഘടനയിലും പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ്. അതില്‍ കേരളത്തിലെ പ്രഗല്‍ഗഭരായ വാനനിരീക്ഷകരുണ്ട്, കേരളം മുഴുവന്‍ അറിയപ്പെടുന്ന കോളേജുകളില്‍ നിന്നും വിരമിച്ച ഭൗതിശാസ്ത്ര,ജ്യോതിശാസ്ത്ര, അദ്ധ്യാപകരുണ്ട്, ശാസ്ത്രജ്ഞരുണ്ട്. കൂടാതെ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമുണ്ട്.


                ഏത് പഠനവും മാതൃഭാഷയിലായാല്‍ പഠിച്ചത് മനസില്‍ ഉറയ്ക്കും. ശാസ്ത്രപഠനവും മലയാളത്തിലാവാം.അത് ഇംഗ്ലീഷില്‍ തന്നെ വേണമെന്നില്ല. ഈ വെബ് സംവിധാനത്തിന്റെ ഉദ്ദേശം മലയാളത്തില്‍ ജ്യോതിശാസ്ത്രം ഹൈസ്കൂള്‍,ഹയര്‍സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ത്ഥികളില്‍ എത്തിക്കുക എന്നതാണ്. ആ ദൗത്യത്തിന് ചെറിയ തോതിലുള്ള തുടക്കമാണിത്.


                മനുഷ്യചരിത്രത്തില്‍ ജ്യോതിശാസ്ത്രം ഏറ്റവും പുരാതനമായ ശാസ്ത്രങ്ങളിലൊന്നാണ്. ആദിമമനുഷ്യന്റെ പൂര്‍വ്വികന്‍, നാല് കാലുകളില്‍ മരക്കൊമ്പില്‍ നിന്നും മരക്കൊമ്പിലേക്കും പിന്നെ നിലത്തേക്കും ചാടിച്ചാടി സഞ്ചരിച്ചിരുന്നവന്‍ , കൈകള്‍ സ്വതന്ത്രമായി, നിവര്‍ന്ന് നില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ കണ്ണുകള്‍ ആകാശത്തേക്ക് അയച്ച കാലം മുതല്‍ ആദ്യത്തെ വാന നിരീക്ഷകന്‍ ഉണ്ടായി. പിന്നെയിന്നേ വരെ അതിനൊരു അവസാനമുണ്ടായിട്ടില്ല. മനുഷ്യന്‍ അതിന് ശേഷം കണ്ണുകള്‍ ആകാശത്ത് നിന്നും പിന്‍വലിച്ചിട്ടേയില്ല. അവസാനിക്കാത്ത ആശ്ചര്യങ്ങളുടെ കലവറയാണല്ലോ ആകാശം.


                2019, അതായത് അടുത്ത വര്‍ഷം ജ്യോതിശാസ്ത്രത്തെ സംബന്ധിച്ചേടത്തോളം പ്രാധാന്യമുണ്ട്. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്‍ എന്ന സംഘടന നിലവില്‍ വന്നതിന്റെ നൂറാം വര്‍ഷമാണത്. 79 രാജ്യങ്ങള്‍ അംഗങ്ങളായുള്ള സംഘടന 1919 ജൂലായ് 28ന് നിലവില്‍ വന്നു. ഇപ്പോള്‍ 96 രാജ്യങ്ങളില്‍ നിന്നുള്ള 13000 ലധികം ശാസ്ത്രജ്ഞര്‍ അതില്‍ അംഗങ്ങളാണ്. കൂടാതെ ആല്‍ബര്‍ട് ഐന്‍സ്റ്റൈന്റെ "പൊതു ആപേക്ഷികതാ സിദ്ധാന്തത്തിന്റെ" സാധുത മാറ്റുരച്ച് നോക്കിയ സമ്പൂര്‍ണ സൂര്യഗ്രഹണ പരീക്ഷണം നടന്നതും അതേ വര്‍ഷം തന്നെയാണ്. ഭൂമിയെന്ന സ്വന്തം കൂട് വിട്ട് മനുഷ്യന്‍ മറ്റൊരു ആകാശവസ്തുവില്‍-ചന്ദ്രനില്‍-കാല്‍ കുത്തി 50 വര്‍ഷങ്ങള്‍ പിന്നിടുന്ന വര്‍ഷം കൂടിയാണിത്. ഈ പ്രധാന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഞങ്ങള്‍ ഈ പുതിയ സംരംഭം ആരംഭിക്കുന്നത്.


                ഇതില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളും മറ്റ് വിവരങ്ങളും ചിത്രങ്ങളും വിദ്യാര്‍ത്ഥികള്‍ക്കും താല്‍പര്യമുള്ള ആര്‍ക്കും പഠനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. സാമ്പത്തികനേട്ടമുണ്ടാക്കാന്‍ അനുവാദമില്ല. ഓരോ രണ്ടാഴ്ചകള്‍ കൂടുന്തോറും ലേഖനങ്ങളും വിവരങ്ങളും പുതുക്കുവാന്‍ പരമാവധി ശ്രമിക്കുന്നതായിരിക്കും.

What's New

You can find the new posts of explore universe here, Don't forget to send your feedback to us

ജനകീയചൈനയുടെ വിജയകരമായ ചരിത്രദൗത്യം ചാങ്ങ് – 4

ഈ വര്‍ഷം ജനുവരി മൂന്നാം തീയതി ചൈനീസ് റിപ്പബ്ലിക്ക് ചാ

ന്യു ഹൊറൈസന്‍ തന്ന പുതുവല്‍സര സമ്മാനം

  ന്യു ഹൊറൈസന്‍ നാസയുടെ ന്യു ഹൊറൈസന്‍ എന്ന കൊച്ചുപഗ

ഒരു ചുകപ്പ് ഭീമന്റെ അന്ത്യനിശ്വാസം

യൂറോപ്യന്‍ ബഹിരാകാശ സംഘടനയുടെ (Europen Space Organisation-ESO) തെക്കെ അമേ

ചൊവ്വ ഗ്രഹത്തില്‍ ശുദ്ധജലത്തിന്റെ സാന്നിദ്ധ്യത്തിന് സാദ്ധ്യത‍

യൂറോപ്യന്‍ യൂണിയന്റെ മാര്‍സ് എക്സ്പ്രസ്സ് സ്പേസ് ക്

ജന്തര്‍മന്തര്‍-കെ.പി.ഏലിയാസ്

ഒരുപാടു കാലമായി കൊണ്ടു നടന്ന ഒരാഗ്രഹമായിരുന്നു ജയ്പൂര്‍ സന്ദര്‍ശിക്കണമെന്നും ജന്തര്‍മന്തര്‍ പോയി കാണണമെന്നും. അപ്രതീക്ഷിതമായിട്ടാണ് ഒരവസരം ഒത്തുവന്നത്. കൂട്ടത്തില്‍ ചാണ്ടിഗഢും സന്ദര്‍ശിക്കാനായി. അതിനിടയില്‍ ഒരിക്കല്‍ കൂടി ആഗ്രയും. 19 ജ്യോതിശാസ്ത്രനിര്‍മ്മിതികളുടെ ഒരു സമാഹാരമാണ് ജന്തര്‍മന്തര്‍. 1734 ലാണ് നിര്‍മ്മാണം പൂര്‍ത്തിയായത്, രജപുത്രരാജാവായ ജയ്സിംഗ് രണ്ടാമനാണ് നിര്‍മ്മാതാവ്. നഗ്നനേത്രങ്ങള്‍കൊണ്ട് സൂര്യചന്ദ്രന്മാരുടെയും ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാന നിര്‍ണ്ണയം നടത്തുന്നതിനായി നിര്‍മ്മിച്ച ഈ നിരീക്ഷണകേന്ദ്രം ഇപ്പോള്‍ ലോകപൈതൃകസ്ഥാനമായി യുനെസ്കോ ഏറ്റെടുത്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ വര്‍ഷം തോറും ജന്തര്‍മന്തര്‍ സന്ദര്‍ശിക്കുന്നു. ‘ജന്തര്‍’ എന്നത് യന്ത്രത്തിനേയും ‘മന്തര്‍’ എന്നത് കണക്കുകൂട്ടലിനേയും സൂചിപ്പിക്കുന്നു. കണക്കുകൂട്ടുന്ന യന്ത്രം ( calculating instrument) എന്നര്‍ത്ഥം. 1688-1743 ആണ് ജയ്സിങ്ങിന്റെ ജീവിതകാലം. അച്ഛന്റെ മരണത്തെതുടര്‍ന്ന് 1700 ല്‍ പതിനൊന്നാം വയസ്സില്‍ ജയ്സിങ്ങ് രാജ്യഭാരം ഏറ്റെടുത്തു. സാഹിത്യത്തിലും ഗണിതത്തിലും ശാസ്ത്രത്തിലും ഒക്കെ താല്‍പര്യമുണ്ടായിരുന്ന ജയ്സിങ്ങ് പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു.