POST DETAILS

ഒരു ചുകപ്പ് ഭീമന്റെ അന്ത്യനിശ്വാസം

യൂറോപ്യന്‍ ബഹിരാകാശ സംഘടനയുടെ (Europen Space Organisation-ESO) തെക്കെ അമേരിക്കയില്‍ ചിലിയില്‍ സ്ഥാപിച്ചിട്ടുള്ള വളരെ വലിയ ദൂരദര്‍ശിനി (Very Large Telescope-VLT) ഒരു നക്ഷത്രമരണത്തിന്റെ അന്ത്യനിശ്വാസത്തിന് സാക്ഷിയായിരിക്കുന്നു.

ES)-577-24 എന്ന ഗ്രഹസദൃശ നെബുല (Planetary Nebula) യുടെ ഭൂതാവേശിതമായ പുറം തോട് അതിന്റെ മധ്യത്തിലുള്ള ഒരു ചുകപ്പ് ഭീമന്‍ നക്ഷത്രത്തിന്റെ അവസാനനിമിഷത്തില്‍ സംഭവിക്കുന്ന തിളച്ചു മറിയുന്ന അവശിഷ്ട വസ്തുക്കളാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.

ഇത്തരം നക്ഷത്രങ്ങള്‍ അവയുടെ ഇന്ധനം ഹൈഡ്രജന്‍ ഉപയോഗിച്ച് തീരുമ്പോള്‍ ഒരു ചുകപ്പ് ഭീമനായി (Red Giant) ആയിത്തീരുന്നു. അതിന്റെ കാമ്പ് മാത്രം അപാരമായ ആന്തരീക മര്‍ദ്ദത്തിന് വിധേയമായി പുനര്‍ജ്വലനത്തിന് അടിമപ്പെടും. പുനര്‍ജ്വലനം കാരണം തന്മാത്രകള്‍ അയണീകൃതമായി പ്രകാശം പുറപ്പെടുവിച്ച് വികസിച്ച് ശൂന്യതയിലേക്ക് പറന്ന്പോകുന്നു. മധ്യഭാഗം ക്രമേണ തണുത്ത് ഒരു തവിട്ട് കുള്ളനായി മാറി അപ്രത്യക്ഷമാകും.

വീഡിേയാ കാണുക

 

Leave a Reply