POST DETAILS

ന്യു ഹൊറൈസന്‍ തന്ന പുതുവല്‍സര സമ്മാനം

 

ന്യു ഹൊറൈസന്‍

നാസയുടെ ന്യു ഹൊറൈസന്‍ എന്ന കൊച്ചുപഗ്രഹം കുയ്പര്‍ ബെല്‍ട്ട് വസ്തുക്കളെ തേടി 2015 ല്‍ പുറപ്പെട്ടതാണ്. പ്ലൂട്ടോ എന്ന കുള്ളന്‍ ഗ്രഹം ഒരു കുയ്പര്‍ ബെല്‍ട്ട് വസ്തുവാണെന്ന് നമുക്കറിയാം. 2019 ജനുവരി മാസം ന്യു ഹൊറൈസന്‍ അതിന്റെ പുതിയ വിജയം കൈവരിച്ചിരിക്കുകയാണ്. അതില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും അവയുടെ ദൗത്യം ഭംഗിയായി നിര്‍വഹിക്കുകയാണ്. ‘അള്‍ടിമാ തുലെ’ (Ultima Thule)എന്ന കൊച്ചു കുള്ളന്‍ ഗ്രഹത്തിന്റെ 3500 കിലോ മീറ്റര്‍ അടുത്തെത്തി അതിന്റെ ഫോട്ടോയെടുത്തിരിക്കുകയാണ് ന്യ ഹൊറൈസന്‍‍.

അള്‍ടിമാ തുലെ

അടുത്തെത്താന്‍ മുമ്പ് നിശ്ചയിച്ച സമയത്തില്‍ നിന്നും വെറും പത്തൊമ്പത്  സെക്കന്റ് സമയം വൈകിയാണെന്ന് മാത്രം. 3 കൊല്ലം കൊണ്ട് 150 കോടി കിലോ മീറ്റര്‍ സഞ്ചരിക്കുമ്പോഴാണ് ഈ 19 സെക്കന്റ് സമയ വ്യത്യാസമുണ്ടായതെന്ന് ഓര്‍ക്കണം. ഇതിനേക്കാള്‍ മെച്ചപ്പെട്ട ഒരു കൃത്യതയുള്ള പറക്കല്‍ മനുഷ്യചരിത്രത്തില്‍ സംഭവിച്ചിട്ടില്ല. ഏറ്റവും അകലെയുള്ള ഒരു കുയ്പര്‍ ബെല്‍ട് വസ്തുവിനെ മനുഷ്യനിര്‍മിതമായ ഒരുപഗ്രഹം നേരിട്ട് കണ്ടുമുട്ടുന്ന ചരിത്രമാണ് ഇതോടെ മനുഷ്യന്‍ നിര്‍മിച്ചത്.  

Leave a Reply