History of Astronomy

ജ്യോതിശ്ശാസ്ത്രചരിത്രം ഭാഗം – 6 -ഗ്രീക്ക് ജ്യോതിശ്ശാസ്ത്രം (തുടര്‍ച്ച)

ചിണ്ടന്‍കുട്ടി:

അരിസ്റ്റോട്ടില്‍ (ബി.സി.384-322)

            ഗ്രീക്ക് തത്വജ്ഞാനികളില്‍ പ്രമുഖനാണ് അരിസ്റ്റോട്ടില്‍. പ്ലാറ്റോയുടെ ശിഷ്യനായ അരിസ്റ്റോട്ടില്‍ മാസിഡോണിയയിലെ രാജാവായ മൈന്താസ് രണ്ടാമന്റെ ആസ്ഥാന പുരോഹിതന്‍ നിക്കോമാക്കസിന്റെ പുത്രനായി ജനിച്ചു. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ അദ്ധ്യാപകനായി സേവനമനുഷ്ടിച്ച അരിസ്റ്റോട്ടില്‍ ഏതന്‍സില്‍ സ്വന്തമായി ലൈസിയം എന്ന വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ഭൗതികശാസ്ത്രം, ഭ്രൂണശാസ്ത്രം, ഖനിജശാസ്ത്രം, പ്രപഞ്ചവിജ്ഞാനീയം തുടങ്ങിയ എല്ലാ മേഖലകളിലും അരിസ്റ്റോട്ടിലിന്റെ ഗഹനമായ ചിന്ത ചെന്നെത്തി. അദ്ദേഹം അവതരിപ്പിച്ച പ്രപഞ്ചചിത്രം ഏതാണ്ട് ഇങ്ങനെയാണ്. പ്രപഞ്ചകേന്ദ്രം ഭൂമി, ഭൂമിയെ കേന്ദ്രമാക്കി ചുറ്റിത്തിരിയുന്ന ഏഴ് സ്പടികഗോളങ്ങളും നക്ഷത്രമണ്ഡലമെന്ന എട്ടാമത്തെ ഗോളവും. Read More