Instruments

ധനുസ്സ് യന്ത്രം

ചിണ്ടന്‍കുട്ടി:

ഭൂമി പ്രപഞ്ചകേന്ദ്രമാണെന്നാണല്ലോ വെപ്പ്. ഭൂമിക്ക് ചുറ്റും തലയ്ക്ക് മുകളില്‍ കാണപ്പെടുന്ന മഹാഗോളത്തെ ഖഗോളം എന്നാണ് പറയുന്നത്. ഭൂമിയും മറ്റ് ആകാശഗോളങ്ങളും ഖഗോളവും ഒക്കെ വൃത്തമയം. വൃത്തത്തിലെ അളവുകളെല്ലാം തന്നെ കോണുകളായാണ് അളക്കുന്നത്. അതായത് ഡിഗ്രി, മിനുട്ട്, സെക്കന്റു് എന്നിങ്ങനെ. ഖഗോളത്തിലെ അളവുകളും അങ്ങനെത്തന്നെ. സൂര്യന്റെ വലുപ്പം, ചന്ദ്രന്റെ വലുപ്പം, ഗ്രഹങ്ങളുടെ വലുപ്പം എല്ലാം കോണുകളിലാണ് കണക്കാക്കുന്നത്. സൂര്യനും ചന്ദ്രനും ആകാശത്തിന്റെ അര ഡിഗ്രി വലുപ്പമേയുള്ളു. ഭൂമിയില്‍ നില്‍ക്കുന്ന ഒരാള്‍ സൂര്യനോ ചന്ദ്രനോ ആകാശത്ത് ചക്രവാളത്തില്‍ നിന്നും എത്ര ഉയരെയാണ് എന്ന് അളക്കുന്നതും കോണളവിലാണ്. നക്ഷത്രങ്ങളുടെ ആകാശത്തിലെ ഉയരവും കണ്ടുപിടിക്കുന്നത് അങ്ങനെത്തന്നെയാണ്.  പണ്ടുള്ളവര്‍ രാത്രികാലത്ത് സമയം കണ്ടുപിടിക്കാന്‍ നക്ഷത്രങ്ങളെയാണ് ആശ്രയിച്ചിരുന്നത്. സമയം കണ്ടുപിടിക്കാന്‍ നക്ഷത്രങ്ങളുടെ ആകാശസ്ഥാനം അറിയണം. അതിന് പണ്ട് നീട്ടിപ്പിടിച്ച സ്വന്തം കൈയുപയോഗിച്ചു. അക്കാലത്ത് ഇന്നത്തെപ്പോലെ ഉപകരണങ്ങളൊന്നുമില്ലെന്ന് ഓര്‍ക്കണം. ബ്രഹ്മഗുപ്തനെപ്പോലെ ഭാരതീയ ജ്യോതിഷികള്‍ ആകാശകോണ്‍ അളക്കാനുപയോഗിച്ച  ധനുസ്സ് യന്ത്രം നമുക്ക് ഉണ്ടാക്കി നോക്കാം.

Read More