Learn Astronomy

ജ്യോതിശ്ശാസ്ത്രം ഭാഗം -4 സൗരയൂഥത്തിന്റെ ഘടന

പ്രൊ.കെ.പാപ്പുട്ടി

സൗരയൂഥത്തെക്കുറിച്ച് കുറച്ച് കാര്യങ്ങള്‍ നാം ചര്‍ച്ച ചെയ്തു. മധ്യത്തില്‍ ഭീമനായ സൂര്യനുണ്ട്. വാതക-പ്ലാസ്മ ഗോളമായതുകൊണ്ട് മാസ്സ് അത്രക്കില്ല. ഭൂമിയുടെ നാല് ലക്ഷം മടങ്ങില്‍ താഴെയെ വരൂ. 8 ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്നു. ആദ്യത്തെ നാലെണ്ണം, ബുധന്‍,ശുക്രന്‍,ഭൂമി ഇവ ചെറുതാണ്. കാമ്പില്‍ ഇരുമ്പ്,നിക്കല്‍ തുടങ്ങിയ ഭാരിച്ച മൂലകങ്ങളും പുറം അടരില്‍ പലതരം സിലിക്കേറ്റുകള്‍ ചേര്‍ന്ന പാറകളുമുണ്ട്. ഇവയ്ക്കെല്ലാം ഏതാണ്ട് ഭൂമിയുടെ ഘടനയാണ്. അതുകൊണ്ട് ഇവയെ ഭൗമഗ്രഹങ്ങള്‍ (Terrestrial Planets) എന്നാണ് വിളിക്കുന്നത്. Read More