Sky watching

വാനനിരീക്ഷണം ഭാഗം – 2 ഖഗോളീയ നിര്‍ദ്ദേശാങ്കങ്ങള്‍

ഗംഗാധരന്‍ വെള്ളൂര്‍:

ഭൂഗോളത്തില്‍ ഒരു സ്ഥലം കണക്കാക്കുന്നതിന് നാം അക്ഷാംശവും രേഖാംശവും ആണല്ലോ ഉപയോഗിക്കുന്നത്. ഭൂമദ്ധ്യരേഖയില്‍ നിന്നും ഏതെങ്കിലും ഒരു ധ്രുവത്തിലേക്കുള്ള ചാപത്തെയാണ് അക്ഷചാപം എന്ന് വിളിക്കുന്നത്. അതിനെ 90 ഭാഗമായി അംശിച്ചതാണ് (ഛേദിച്ചതാണ്) അക്ഷാംശം. ഭൂമദ്ധ്യരേഖയില്‍ നിന്നും ഒരു നിര്‍ദിഷ്ട സ്ഥലത്തേക്കുള്ള കോണീയ ദൂരമാണ് (Angular Distance) ആ സ്ഥലത്തിന്റെ അക്ഷാംശം (Latitude). അക്ഷാംശം കണക്കാക്കുന്നതിന് വേണ്ടി ഭൂമദ്ധ്യരേഖക്ക് സമാന്തരമായി സങ്കല്‍പിക്കുന്ന ലഘുവൃത്തങ്ങളെ അക്ഷാംശീയവൃത്തങ്ങള്‍ (Latitudinal Circles) എന്ന് പറയുന്നു. ഭൂമദ്ധ്യരേഖ 0º അക്ഷാംശ രേഖ കൂടിയാണ്. ഒരു സ്ഥലത്തിന്റെ അക്ഷാംശം എന്നത് നിര്‍ദ്ദിഷ്ടസ്ഥലം ഭൂമദ്ധ്യരേഖയില്‍ നിന്നും എത്ര കോണീയ ദൂരത്തിലാണെന്ന് മാത്രമാണ് കാണിക്കുന്നത്. സ്ഥലം ഭൂമദ്ധ്യരേഖയില്‍ നിന്നും വടക്കോട്ടാണെങ്കില്‍ അക്ഷാംശം പോസിറ്റീവായും (+) തെക്കാണെങ്കില്‍ അക്ഷാംശം നെഗറ്റീവായും (-) കണക്കാക്കുന്നു. Read More