Sky watching

വാനനിരീക്ഷണം, എപ്പോള്‍ ?, എങ്ങനെ?

ഗംഗാധരന്‍ വെള്ളൂര്‍:

ഏറ്റവും ആകര്‍ഷകവും വിജ്ഞാനപ്രദവുമായ ഒരു ഹോബിയാണ് വാനനിരീക്ഷണം. ഹോബി എന്നതിനപ്പുറം ഏറ്റവും വലിയ ലോകവീക്ഷണവും ജീവിതവീക്ഷണവും  ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നമുക്ക് ലഭിക്കും എന്ന പ്രത്യേകത കൂടിയുണ്ട്. നാം എന്നും എപ്പോഴും കാണുന്നതാണ് ആകാശം. പകല്‍ സമയത്ത് സൂര്യപ്രഭയില്‍ വെട്ടിത്തിളങ്ങുന്ന നീലാകാശം. വെണ്‍മേഘങ്ങള്‍. വാനഗോളങ്ങളുടെ ഉദയം, അസ്തമയം, ചുവന്ന സൂര്യന്‍,പിച്ച വച്ചെത്തുന്ന ചന്ദ്രക്കല എത്ര സുന്ദരമായ കാഴ്ചകള്‍.

Read More