The Space

ബഹിരാകാശപര്യവേഷണം ഭാഗം-5

പി.എം.സിദ്ധാര്‍ത്ഥന്‍:

ബഹിരാകാശയാത്രയുടെ സാങ്കേതിക വശങ്ങള്‍ മനസ്സിലാക്കാന്‍ അന്തരീക്ഷത്തിലെ യാത്രയില്‍ നിന്ന് തന്നെ തുടങ്ങണം. വായുഗതികം (Aerodynamics) അതിന്റെ സുപ്രധാനമായ ഭാഗമാണ്. അതുകൊണ്ട് തന്നെയായിരിക്കാം സ്യോള്‍ക്കോവ്സ്ക്കിയുടെ ശ്രദ്ധ ആദ്യം തിരിഞ്ഞത് ആ വിഷയത്തിലേക്കാണ്. ഈ രംഗത്ത് അദ്ദേഹത്തിന്റെ മുഖ്യ സംഭാവന വായു ടണല്‍ (Wind Tunnel) പരീക്ഷണങ്ങളാണ്.
തന്റെ പരിമിതമായ ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ച് ചെലവ് കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ച് അദ്ദേഹം ഒരു വായു ടണല്‍ നിര്‍മിച്ച് പരീക്ഷണങ്ങള്‍ തുടങ്ങി. ആ ചെറിയ വായു ടണലിനെ അദ്ദേഹം വിളിച്ചത് “വായു പ്രവാഹി (Air blower)” എന്നാണ്. ഈ ചെറിയ വായു ടണല്‍ ഉപയോഗിച്ച് അദ്ദേഹം പല തരത്തിലുള്ള പ്രതലങ്ങള്‍ വായു പ്രവാഹത്തില്‍ എങ്ങനെ പെരുമാറുന്നു എന്ന് പഠിച്ചു. പക്ഷെ പ്രയോഗിക ഉപയോഗങ്ങള്‍ക്ക് വേണ്ട പ്രതലങ്ങളുടെ സ്വഭാവം മനസിലാക്കാന്‍ ആ ചെറിയ വായു ടണല്‍ പോരായിരുന്നു. Read More