The Space

സ്യോള്‍ക്കോവ്സ്ക്കി (തുടര്‍ച്ച)-ബഹിരാകാശം -ഭാഗം 4

  പി.എം.സിദ്ധാര്‍ത്ഥന്‍:

എങ്കിലും തന്റെ ഗ്രാമത്തില്‍ കിട്ടാത്ത പലതും മോസ്കോവില്‍ സ്യോള്‍ക്കോവ്സ്ക്കിക്ക് ലഭിച്ചു. ധാരാളം ലൈബ്രറികള്‍, പ്രഗത്ഭരുടെ ശാസ്ത്രപ്രഭാഷണങ്ങള്‍, പഠനസ്ഥലത്തെ ലാബറട്ടറി സൗകര്യങ്ങള്‍ മുതലായവ. മോസ്ക്കോവിലെ പഠനകാലത്ത് സിയോള്‍ക്കോവ്സ്ക്കി ഇതൊക്കെ നന്നായി ഉപയോഗിച്ചു. മൂന്ന് വര്‍ഷത്തെ ക്ലേശം നിറഞ്ഞതാണെങ്കിലും അനുഭവസമ്പന്നമായ ജീവിതത്തിന് ശേഷം അദ്ദേഹം തന്റെ ഗ്രാമത്തിലേക്ക് മടങ്ങി. മോസ്ക്കോവിലെ ഈ കാലഘട്ടത്തിലാണ് ബഹിരാകാശയാത്രയെക്കുറിച്ചുള്ള ആദ്യചിന്തകള്‍ സ്യോള്‍ക്കോവ്സ്ക്കിയുടെ മനസില്‍ നാമ്പിടുന്നത്. Read More