The Space

ബഹിരാകാശ പര്യവേഷണം

പി.എം സിദ്ധാര്‍ത്ഥന്‍:

പക്ഷികളെപ്പോലെ പറക്കാന്‍ മനുഷ്യര്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. കൃത്രിമച്ചിറകുകള്‍ വച്ചുകെട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴോട്ട് ചാടിയ മനുഷ്യരുടെ ശ്രമങ്ങള്‍ അതിന്റെ പ്രതിഫലനമാണ്. സൂര്യനടുത്തേക്ക് പറന്നുയരാന്‍ ശ്രമിച്ചവരുടെ കഥയും ലോകസാഹിത്യത്തില്‍ കാണാം. സൂര്യനെയും ചന്ദ്രനെയും ഭൂമിയെയുംക്കുറിച്ച് വേണ്ടത്ര അറിവില്ലാതിരുന്ന കാലത്തെ മനുഷ്യരുടെ സ്വപ്നങ്ങളായിരുന്നു അവ. പിന്നീടുള്ള കാലഘട്ടത്തില്‍ ചെറിയ ചെറിയ അറിവുകളെ ഏകോപിപ്പിച്ചുകൊണ്ട് പരീക്ഷണനിരീക്ഷണങ്ങളിലൂടെ ശാസ്ത്രം വളര്‍ന്നു. 1800 കളില്‍ ടെലിസ്കോപ്പിന്റെ വ്യാപകമായ ഉപയോഗവും ഭൗതികശാസ്ത്രത്തിലെ മുന്നേറ്റങ്ങളും നമുക്ക് പ്രപഞ്ചത്തിലെ ദൂരത്തെക്കുറിച്ചും ഭൂമിയുടെ അന്തരീക്ഷത്തിന്റെ വ്യാപ്തിയും ഘടനയെക്കുറിച്ചുമുള്ള അറിവുകള്‍ നല്‍കി.

Read More