What is new

ജനകീയചൈനയുടെ വിജയകരമായ ചരിത്രദൗത്യം ചാങ്ങ് – 4

ഈ വര്‍ഷം ജനുവരി മൂന്നാം തീയതി ചൈനീസ് റിപ്പബ്ലിക്ക് ചാന്ദ്രപര്യവേഷണത്തിന് ചാങ്ങ്-4 എന്ന പേടകത്തെ ചന്ദ്രബിംബത്തിന്റെ ദക്ഷിണധ്രുവത്തിലെ കാണപ്പെടാത്ത മറുഭാഗത്ത് ഐറ്റ്ക്കന്‍ പീഠഭൂമിയിലെ വോണ്‍ കാര്‍മെന്‍ എന്ന ഗര്‍ത്തത്തില്‍ വിജയകരമായി ഇറക്കി ചരിത്രം സൃഷ്ടിച്ചു.

ചന്ദ്രനിലെ വോണ്‍                                                                   ചാങ്ങ് – 4 ലാന്റ് റോവര്‍

കാര്‍മെന്‍ ഗര്‍ത്തം                              

 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഈ മറുഭാഗം സൂര്യപ്രകാശം കുറഞ്ഞ പ്രദേശമായതിനാല്‍ താപനിലയുടെ വലിയ വ്യതിയാനം ഉണ്ടാകുന്നു. ഭാവിയില്‍ ചന്ദ്രനെ കോളനിവല്‍ക്കരിക്കണമെങ്കില്‍ അതിന്റെ കാലാവസ്ഥ വ്യതിയാനം പഠിക്കേണ്ടത് അത്യാവശ്യമാണല്ലോ. അതിന്റെ മുന്നോടിയാണ് ആരും ഇത് വരെ കടന്ന് ചെല്ലാന്‍ ധൈര്യപ്പെടാത്ത ഈ ഭൂഭാഗദൃശ്യത്തിന്റെ പഠനം അനിവാര്യമാകുന്നതെന്ന് അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര സമൂഹം വിലയിരുത്തുന്നു. കൂടാതെ ചന്ദ്രനില്‍ ഏറ്റവും കൂടുതല്‍ ലഭ്യമായ മൂലകം, ഹീലിയം -3 എന്ന് അറിയപ്പെടുന്ന ഊര്‍ജസ്രോതസിന്റെ ലഭ്യത മനസിലാക്കല്‍ കൂടിയാണ് ഈ ദൗത്യത്തിന്റെ ഉദ്ദേശം എന്നറിയുന്നു. ഹിലിയം -3 ഭൂമിയില്‍ ലഭ്യമല്ല എന്നറിയുന്നു.

ഉപഗ്രഹവും അത് വഹിച്ച് കൊണ്ടുപോയ ലാന്റ് റോവറും നേരിട്ട വലിയ പ്രശ്നം വോണ്‍-കാര്‍മെന്‍ ഗര്‍ത്തം ഭൂമിയില്‍ നിന്നും നേരിട്ട് വാര്‍ത്താവിനിമയം നടത്താന്‍ പറ്റുന്ന ഇടമായിരുന്നില്ല എന്നതായിരുന്നു. അതിന്നായി അവര്‍ ‘ക്വയിക്കാവോ’ (Magpie Bridge) എന്നറിയപ്പെടുന്ന ഒരു റിലേ ഉപഗ്രഹം രണ്ടാം ലഗ്രാഞ്ചിയന്‍ ബിന്ദുവില്‍ സ്ഥാപിച്ചാണ് നേരിട്ട് ബന്ധപ്പെടാന്‍ കഴിയാത്ത മറുഭാഗവുമായി വാര്‍ത്താവിനിമയം സ്ഥാപിച്ചത്.

ബന്ധപ്പെട്ട വിഡിയോയുടെ URL  – https://youtu.be/ltqMOWEvmLw