ജ്യോതിശ്ശാസ്ത്രം നിത്യജീവിതത്തില്‍

                നന്നായി കൃഷി ചെയ്യാനും വിശാലസമുദ്രങ്ങളെ താണ്ടാനും സമയവും പ്രായവും കണ്ടുപിടിക്കാനും മറ്റ് നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരംകണ്ടെത്താനും ചരിത്രത്തില്‍ ഉടനീളം മനുഷ്യര്‍ ആകാശത്തെ ആശ്രയിച്ചിരുന്നതായി കാണാം. ഈ പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനം എവിടെയാണെന്ന് കാണിച്ചുതരുന്ന ഒരു പഠനമേഖലയാണ് ജ്യോതിശ്ശാസ്ത്രം. അത് നമ്മുടെ കണ്ണുകളുടെ ശക്തിയെ അതിനുപരി ധിഷണയുടെ ശക്തിയെ നമുക്ക് ബോധ്യപ്പെടുത്തുന്നു. കോപ്പര്‍ നിക്കസ് ഭൂമിയല്ല പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന് എപ്പോള്‍ വിളിച്ചു പറഞ്ഞപ്പോള്‍ അതൊരു വിപ്ലവത്തിന് തിരികൊളുത്തലായിരുന്നു. ആ വിപ്ലവം മതങ്ങളെയും അന്നത്തെ ശാസ്ത്രത്തെയും സമൂഹത്തെയും മാറ്റി മറിച്ചു.


                ജ്യോതിശ്ശാസ്ത്രത്തിന് നമ്മുടെ ലോകകാഴ്ചപ്പാടിനെ രൂപപ്പെടുത്തുന്നതില്‍ വലിയൊരു പങ്കുണ്ടു്. ജ്യോതിശ്ശാസ്ത്രത്തില്‍ ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. പ്രപഞ്ചത്തിന് പ്രായമെന്തായി?, അതിന്റെ ഇന്നത്തെ അവസ്ഥ എന്താണ്?, നമ്മുടേതില്‍ നിന്നും വ്യത്യസ്ഥമായ മറ്റൊരു ഭൂമി ഉണ്ടെങ്കില്‍ അതില്‍ നമ്മുടേതുപോലെയോ വ്ത്യസ്തമോ ആയ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ ?ആധുനികശാസ്ത്രം ഇത്തരം നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ കഠിന പരിശ്രമം ചെയ്യുകയാണ്. അതേ സമയം ജ്യോതിശ്ശാസ്ത്രം പുതിയ മേഖലകളിലേക്ക് അനുദിനം കുതിക്കുകയാണ്. പുതിയ ദൂരങ്ങള്‍ കീഴടക്കുന്നു, അപാരമായ വലുപ്പത്തെ നേരിടുന്നു, ചിന്തിക്കാന്‍ കഴിയാത്ത താപനിലയെ മെരുക്കുന്നു, ആക്രാമകരമായ സ്പോടനങ്ങള്‍ക്ക് സാക്ഷിയാകുന്നു.


                ഇത്തരം പ്രശ്നങ്ങളെ നേരിടുക എന്നതും ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയെന്നതും മനുഷ്യനാവുക എന്ന മൗലികപ്രശ്നത്തിന്റെ ഭാഗമാണ്. ഇന്നത്തെ ലോകത്തില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക എന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. അടിസ്ഥാന ശാസ്ത്രഗവേഷണത്തിന്റെയും ജ്യോതിശ്ശാസ്ത്രഗവേഷണത്തിന്റെയും പ്രാധാന്യത്തെപ്പറ്റി 1999 ല്‍ രസതന്ത്രത്തിന് നോബല്‍ സമ്മാനം നേടിയ അഹമ്മദ് സെവാലിയുടെ വാക്കുകള്‍ തികച്ചും പ്രസക്തമാണ്.


                 അറിവിനെ സംരക്ഷിക്കുകയെന്നത് എളുപ്പമാണ്. അത് കൈമാറ്റം ചെയ്യുകയെന്നതും പ്രയാസമുള്ളതല്ല. പക്ഷെ പുതിയ അറിവ് ഉണ്ടാക്കിയെടുക്കല്‍ ഹ്രസ്വകാലത്തേക്ക് ലാഭകരവുമല്ല എളുപ്പവുമല്ല. അടിസ്ഥാനശാസ്ത്ര ശാഖയുടെ ഗവേഷണം ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യുമെന്ന് മാത്രവുമല്ല അതാണ് സമൂഹത്തില്‍ യഥാര്‍ത്ഥവും യുക്തിഭദ്രവുമായ സംസ്കാരത്തെ പരിപോഷിപ്പിക്കുന്നതും’.


                 വിശപ്പ്, ദാരിദ്ര്യം, ഊര്‍ജക്കമ്മി, ആഗോളതാപനം തുടങ്ങിയവ ഉടന്‍ പരിഹാരം ആവശ്യപ്പെടുന്ന പ്രശ്നങ്ങളാണെങ്കിലും, ദീര്‍ഘകാലഫലം തരുന്ന ജ്യോതിശ്ശാസ്ത്ര ഗവേഷണവും ഒരു പരിഷ്കൃതസമൂഹത്തിന് അത്യാവശ്യം തന്നെയാണ്. ശാസ്ത്രവിദ്യാഭ്യാസത്തിലും ഗവേഷണത്തിലും സാങ്കേതിക വിദ്യയിലും മുടക്കുന്ന മുതല്‍ ലാഭകരമാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിക്കുന്നു. ഒരു രാജ്യത്തിന്റെയോ പ്രദേശത്തിന്റെയോ ശാസ്ത്രസാങ്കേതികരംഗത്തെ വികാസത്തിന് അവിടുത്തെ മാനവശേഷി വികസനത്തിന്റെ സൂചകവുമായി അടുത്ത ബന്ധമുണ്ടെന്നും ഈ സൂചകം മനുഷ്യരുടെ പ്രതീക്ഷിത ആയുസ്, വിദ്യാഭ്യാസം,ആളോഹരി വരുമാനം തുടങ്ങിയ സ്ഥിതികങ്ങളുമായി ബന്ധപ്പെട്ടതാമാണെന്ന് കണക്കുകള്‍ നമ്മോട് പറയുന്നു.


                 ജ്യോതിശ്ശാസ്ത്രവും ബന്ധപ്പെട്ട മേഖലകളും ശാസ്തസാങ്കേതികവിദ്യകളുടെ ആധുനികവല്‍ക്കരണത്തിന്റെ മുന്‍പന്തിയിലാണ്. അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര സംഘടനയുടെ 2010-2020 കാലഘട്ടത്തിലെ തന്ത്രപ്രധാന പദ്ധതികള്‍‍ മൂന്ന് എണ്ണമായിരുന്നു. അവ, സാങ്കേതിക വിദ്യയും നൈപുണ്യവികസനവും, ശാസ്ത്രഗവേഷണം, സമൂഹവും സംസ്കാരവും എന്നിവയാണ് . സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ മനുഷ്യജീവിതത്തെ മെച്ചപ്പെടുത്താന്‍ എങ്ങിനെയാണ് ജ്യോതിശ്ശാസ്ത്രം സഹായകരമാവുന്നത് എന്ന് നോക്കാം. ജ്യോതിശ്ശാസ്ത്ര ആവശ്യങ്ങള്‍ക്കായി കണ്ടുപിടിക്കപ്പെട്ട് സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ വ്യവസായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്ന സാങ്കേതികവിദ്യകള്‍ നിരവധിയാണ്. അവയില്‍ ചില ഉദാഹരണങ്ങള്‍ :-


ദൃശ്യസാങ്കേതികവിദ്യയും വാര്‍ത്താവിനിമയവും -

കൊഡാക്ക് ടെക്കിനിക്കല്‍ പാന്‍ എന്ന ഫിലിം വൈദ്യശാസ്ത്ര രംഗം, വര്‍ണരാജി വിശകലനം, ഫോട്ടാഗ്രാഫി, ചിത്രകലാരംഗം‍, തുടങ്ങിയ രംഗങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. സൗരപഠനത്തിന് വേണ്ടി കണ്ടുപിടിച്ച ഈ ഫിലിം ഇപ്പോള്‍ കാര്‍ ഷിക വിളകളുടെ രോഗം കണ്ടുപിടിക്കല്‍, വനനശീകരണത്തെപ്പറ്റിയുള്ള പഠനം , ദന്തരോഗ വിദഗ്ദ്ധരെ സഹായിക്കുവാന്‍, ആധികാരിക രേഖകളുടെ വിശ്വസനീയത തെളിയിക്കുന്‍ തുടങ്ങിയ കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. 1976 ല്‍ കണ്ടുപിടിച്ച ചാര്‍ജ്ഡ് കപ്പിള്‍ ഡിവൈസ് (CCD) എന്നറിയപ്പെടുന്ന ഇലക്ട്രോണിക്ക് ഉപകരണം ജ്യോതിശ്ശാസ്ത്രമേഖലയിലെ ആവശ്യത്തിന് വേണ്ടിയായിരുന്നു കണ്ടുപിടിച്ചത്. സമ്പന്നര്‍ക്ക് മാത്രം പ്രാപ്യമായിരുന്ന ഫോട്ടോഗ്രഫിക്ക് ക്യാമറ സാധാരണക്കാരന്റെ കൈയിലെ കളിപ്പാട്ടമായിത്തീര്‍ന്നത് CCD യുടെ വരവോടെയാണ്.


What's New

You can find the new posts of explore universe here, Don't forget to send your feedback to us

ഹയാബുഷ -2 റൈഗുവില്‍ ഇറങ്ങി മണ്ണിന്റെ മാതൃക ശേഖരിച്ചു.

162173 റൈഗു എന്ന ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തില്‍ നിന്നു

നെപ്ട്യൂണിന്നൊരു കൊച്ചുപൗത്രന്‍

ചെറിയ ഒരു കല്‍ക്കഷണം പോലെ നെപ്ട്യൂണെന്ന സൗരയൂഥഗ്രഹത

നാസയുടെ ഓപ്പര്‍ച്ചുനിറ്റി എന്ന റോവര്‍ നിശ്ശബ്ദമായി

2018 ജൂണ്‍ മാസം മുതല്‍ ചൊവ്വയിലുള്ള ോപ്പര്‍ച്ചുനിറ്റി എ

ജന്തര്‍മന്തര്‍-കെ.പി.ഏലിയാസ്

ഒരുപാടു കാലമായി കൊണ്ടു നടന്ന ഒരാഗ്രഹമായിരുന്നു ജയ്പൂര്‍ സന്ദര്‍ശിക്കണമെന്നും ജന്തര്‍മന്തര്‍ പോയി കാണണമെന്നും. അപ്രതീക്ഷിതമായിട്ടാണ് ഒരവസരം ഒത്തുവന്നത്. കൂട്ടത്തില്‍ ചാണ്ടിഗഢും സന്ദര്‍ശിക്കാനായി. അതിനിടയില്‍ ഒരിക്കല്‍ കൂടി ആഗ്രയും. 19 ജ്യോതിശാസ്ത്രനിര്‍മ്മിതികളുടെ ഒരു സമാഹാരമാണ് ജന്തര്‍മന്തര്‍. 1734 ലാണ് നിര്‍മ്മാണം പൂര്‍ത്തിയായത്, രജപുത്രരാജാവായ ജയ്സിംഗ് രണ്ടാമനാണ് നിര്‍മ്മാതാവ്. നഗ്നനേത്രങ്ങള്‍കൊണ്ട് സൂര്യചന്ദ്രന്മാരുടെയും ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാന നിര്‍ണ്ണയം നടത്തുന്നതിനായി നിര്‍മ്മിച്ച ഈ നിരീക്ഷണകേന്ദ്രം ഇപ്പോള്‍ ലോകപൈതൃകസ്ഥാനമായി യുനെസ്കോ ഏറ്റെടുത്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ വര്‍ഷം തോറും ജന്തര്‍മന്തര്‍ സന്ദര്‍ശിക്കുന്നു. ‘ജന്തര്‍’ എന്നത് യന്ത്രത്തിനേയും ‘മന്തര്‍’ എന്നത് കണക്കുകൂട്ടലിനേയും സൂചിപ്പിക്കുന്നു. കണക്കുകൂട്ടുന്ന യന്ത്രം ( calculating instrument) എന്നര്‍ത്ഥം. 1688-1743 ആണ് ജയ്സിങ്ങിന്റെ ജീവിതകാലം. അച്ഛന്റെ മരണത്തെതുടര്‍ന്ന് 1700 ല്‍ പതിനൊന്നാം വയസ്സില്‍ ജയ്സിങ്ങ് രാജ്യഭാരം ഏറ്റെടുത്തു. സാഹിത്യത്തിലും ഗണിതത്തിലും ശാസ്ത്രത്തിലും ഒക്കെ താല്‍പര്യമുണ്ടായിരുന്ന ജയ്സിങ്ങ് പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു.