Monthly Archive February 2019

നാസയുടെ ഓപ്പര്‍ച്ചുനിറ്റി എന്ന റോവര്‍ നിശ്ശബ്ദമായി

2018 ജൂണ്‍ മാസം മുതല്‍ ചൊവ്വയിലുള്ള ോപ്പര്‍ച്ചുനിറ്റി എന്ന റോവറുമായി ഏതാണ്ട് 800 പ്രാവശ്യം വിനിമയം ചെയ്യാന്‍ നാസ ശ്രമിച്ചുവെങ്കിലും അതിന് കഴിയാതെ വന്നപ്പോള്‍ അതിന്റെ ചോവ്വയിലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി നാസ ഔദ്യോഗികമായി 2019 ഫെബ്രുവരി 13ന്  പ്രഖ്യാപിച്ചു. കഴിഞ്ഞ വേനല്‍ക്കാലത്ത് അതിശക്തമായ ഒരു പൊടിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെയാണ് അത് അവസാന ശ്വാസം വലിച്ചതെന്നാണ് നിഗമനം. നിരവധി പ്രാവശ്യം പല നിര്‍ദ്ദേശങ്ങളും അതിന് കൊടുത്തുവെങ്കിലും യാതൊരു മറുപടിയും റോവര്‍ തിരിച്ചു തന്നില്ല. നാസയുടെ അസോസിയേറ്റഡ് സയന്‍സ് അഡ്മിനിസ്റ്റേറ്റര്‍ തോമസ് സുര്‍ബുഷേന്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പുറത്ത് വിട്ടത്.

കഴിഞ്ഞ 15 വര്‍ഷങ്ങളായി നമ്മുടെ സഹോദരഗ്രഹമായ ചൊവ്വയില്‍  നിന്നും നിരവധി വിലപ്പെട്ട വിവരങ്ങള്‍ അത് നമുക്ക് അയച്ചു തന്നു. ചൊവ്വയുടെ പ്രതലത്തില്‍ 45കിലോ മീറ്റര്‍ ദൂരം പല ആപത്തുകളെയും തരണം ചെയ്തു കൊണ്ട് അത് യാത്ര ചെയ്തു. ചൊവ്വയില്‍ ഉറഞ്ഞു കട്ടിയായ ഹിമരൂപത്തില്‍ ജലമുണ്ടെന്ന്  ആദ്യമായി ഭൂമിയിലുള്ളവരോട് വിളിച്ചു പറഞത്  ഓപ്പര്‍ച്ചുനിറ്റി ആയിരുന്നു.

ഓപ്പര്‍ച്ചുനിറ്റി

          എന്നാല്‍ നമ്മുടെ ചൊവ്വ പര്യവേഷണം ഓപ്പര്‍ച്ചുനിറ്റിയുടെ തിരോധാനം കൊണ്ട് അവസാനമല്ല തന്നെ. കാരണം അവിടെ 2012 ല്‍ ചെന്നിറങ്ങിയ ക്യൂറിയോസിറ്റിയും അടുത്ത കാലത്ത അവിടെയെത്തിച്ചേര്‍ന്ന ഇന്‍സൈറ്റും അവിടെ അവയുടെ പ്രവൃത്തി തുടരുന്നുണ്ട്.

 

ക്യൂറിയോസിറ്റി ചില ഗര്‍ത്തങ്ങളുടെയും പര്‍വ്വതങ്ങളുടെയും രൂപീകരണത്തെപ്പറ്റി അന്വേഷിക്കുമ്പോള്‍ ഇന്‍സൈറ്റ് പഠിക്കുന്നത് ചൊവ്വയിലെ ഭൂകമ്പങ്ങളെപ്പറ്റിയാണ്