POST DETAILS

ഉപകരണനിര്‍മാണം -3 സണ്‍-ഡയല്‍ (സൂര്യഘടികാരം ) ഭാഗം-3

ചിണ്ടന്‍കുട്ടി:

നിര്‍മാണം പൂര്‍ത്തിയായ സണ്‍-ഡയല്‍ നാം ഉദ്ദേശിച്ച സ്ഥലത്ത് തന്നെ നല്ല നിരപ്പായ സ്ഥലത്ത് സ്ഥാപിച്ചുവെന്ന് വെക്കുക. ഇനി അതിന്മേല്‍ സൂര്യന്‍ സൃഷ്ടിക്കുന്ന നിഴല്‍ ഉപയോഗിച്ച് സമയം അടയാളപ്പെടുത്തുക എന്ന പ്രധാന പ്രവൃത്തിയാണ് ചെയ്യാനുള്ളത്. ആശ്ചര്യകരമെന്ന് പറയട്ടെ യഥാര്‍ത്ഥ ഘടികാരത്തിലെ സമയത്തിന്റെതില്‍ നിന്നും അല്‍പം വ്യത്യാസപ്പെട്ടാണ് ഈ അടയാളങ്ങള്‍ സണ്‍-ഡയലില്‍ നാം രേഖപ്പെടുത്താന്‍ പോകുന്നത്.

            ഇതിന്റെ കാരണമന്വേഷിച്ചാല്‍ ഒരു ശാസ്ത്രസത്യം മനസിലാകും. നമ്മുടെ ഭൂമി ഭ്രമണം ചെയ്യുന്നു എന്നും അതോടുകൂടി സൂര്യനെ പരിക്രമണം ചെയ്യുന്നു എന്നും അതുകൊണ്ട് സൂര്യന്‍ ഉണ്ടാക്കുന്ന നിഴല്‍ നമുക്ക് സണ്‍-ഡയലിന്‍മേല്‍ സമയം കാണിച്ചു തരുന്നു എന്നുമാണത്. ഘടികാരസമയത്തില്‍ നിന്നും സണ്‍-ഡയലിലെ സമയം മുമ്പോട്ടോ പിമ്പോട്ടോ ആയിപ്പോകുന്നത് ,ഭൂമി സൂര്യന് ചുറ്റും ഒരു ഉല്‍കേന്ദ്രവൃത്ത (Eccentric Circle) ത്തില്‍ ചുറ്റുന്നത് കൊണ്ടാണ് . ഈ വ്യത്യാസം വര്‍ഷത്തില്‍ ഓരോ ദിവസവും എത്രയായിരിക്കുമെന്ന് കണക്കാക്കിയിട്ടുണ്ട് . അത് ഓരോ ദിവസത്തിലും വ്യത്യാസപ്പെടുമെങ്കിലും  എല്ലാ വര്‍ഷങ്ങളിലും ഒന്നു തന്നെയായിരിക്കും. ലേഖനത്തിന്റെ അവസാനം ഈ വ്യത്യസം ഒരു ചാര്‍ട്ടായി കൊടുത്തിരിക്കുന്നു.

                                                                              ചിത്രം 11

            സണ്‍-ഡയലില്‍ സമയം അടയാളപ്പെടുത്തുന്ന ദിവസം സമയവ്യത്യാസത്തെ കണക്കിലെടുത്തു കൊണ്ടു വേണം അടയാളപ്പെടുത്തുന്നത്. ചാര്‍ട്ട് നോക്കി സമയവ്യത്യാസം കണ്ടുപിടിക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഏത് ദിവസമാണോ സണ്‍-ഡയലില്‍ സമയത്തിന്റെ സൂചക രേഖകള്‍ അടയാളപ്പെടുത്തുന്നത് ആ ദിവസവും മാസവും ചാര്‍ട്ടില്‍ നിന്നും കണ്ടുപിടിക്കുക. മാസത്തിനും ദിവസത്തിനും നേരെ (+) അടയാളമോ (-) അടയാളമോ ഉള്ള അക്കങ്ങള്‍ സമയവ്യത്യാസം മിനുട്ടുകളായി കൊടുത്തിരിക്കുന്നു. (+) അടയാളമാണെങ്കില്‍ സണ്‍-ഡയല്‍ സമയസൂചകം ഘടികാരസമയത്തേക്കാള്‍ അത്രയും മിനുട്ടുകള്‍ ഫാസ്റ്റാണെന്നും (-) ആണെങ്കില്‍ സ്ലോ ആണെന്നും കണക്കിലെടുക്കണം. ഉദാ:-സണ്‍-ഡയലില്‍ സമയം അടയാളപ്പെടുത്തുന്നത് മെയ് മാസം 15 ന്നാണെന്നിരിക്കട്ടെ. ആ ദിവസം ചാര്‍ട്ട് സൂചിപ്പിക്കുന്നത് സണ്‍-ഡയല്‍ 4 മിനുട്ട് ഫാസ്റ്റ് ആണെന്നാണ്. അങ്ങിനെ വരുമ്പോള്‍ ഘടികാരസൂചി 9-56 എന്ന് കാണിക്കുന്ന സമയത്ത് സണ്‍-ഡയലില്‍ നിഴല്‍ വീഴുന്ന വരയില്‍ 10 എന്ന് വരയ്ക്കണം. വരച്ച വര 10 മണിയെ സൂചിപ്പിക്കുന്ന വരയായിരിക്കുമെന്നര്‍ത്ഥം.

 

  

  ചിത്രം 12

            നിങ്ങളുടെ സണ്‍-ഡയല്‍ ഓരോ കാല്‍ മണിക്കൂറും,അര മണിക്കൂറും, മുക്കാല്‍ മണിക്കൂറും കാണിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിഴല്‍ നോക്കി 10-11 ന്നും 10-26ന്നും പിന്നെ 10-41 ന്നുമൊക്കെ വരകള്‍ വരക്കേണ്ടി വരും. ഒരു ഒറ്റ ദിവസം തന്നെ എല്ലാ അടയാളങ്ങളും വരയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വരയ്ക്കുന്ന ദിവസത്തെ ചാര്‍ട്ട് പരിശോധിച്ച് അന്നത്തെ സമയ വ്യത്യാസത്തിന് അനുസരിച്ച് വേണം വരയ്ക്കാന്‍ എന്ന് പറയേണ്ടതില്ലല്ലോ. ഉദാ:- ജൂണ്‍ 30 ന്നാണ് അടുത്ത ദിവസമെങ്കില്‍ അന്നത്തെ ചാര്‍ട്ട് അനുസരിച്ച് സണ്‍-ഡയലിലെ സമയം ഘടികാരത്തേക്കാള്‍ 3 മിനുട്ട് മെല്ലെ (slow) ആയിരിക്കും. അപ്പോള്‍ ഘടികാരം 1-03 എന്ന് കാണിക്കുമ്പോള്‍ സണ്‍-ഡയല്‍ 1-00 എന്ന് കാണിക്കും. നല്ല കഠിനമായ വെയിലത്തായിരിക്കുമല്ലോ ഈ അടയാളപ്പെടുത്തല്‍ നടക്കുന്നത്. അതുകൊണ്ട് നോ-മോണിന്റെ നിഴല്‍ വീഴുന്ന വരയില്‍ ആദ്യം രണ്ടോ മൂന്നോ ബിന്ദുക്കള്‍ അടയാളപ്പെടുത്തി പിന്നെ നിഴലില്‍ വെച്ച് വൃത്തിയായി വരയ്ക്കാവുന്നതേയുള്ളു. മണിക്കൂര്‍ വരയില്‍ നാല് ബിന്ദുക്കളും,മുക്കാല്‍ മണിക്കൂര്‍ വരയില്‍ മൂന്ന് ബിന്ദുക്കളും, അര‍ മണിക്കൂര്‍ വരയില്‍ രണ്ട് ബിന്ദുക്കളും കാല്‍ മണിക്കൂറിന് ഒന്നും വരച്ചാല്‍ മതി. വരകള്‍ കൃത്യമായി വരച്ചതിന് ശേഷം മണിക്കൂറുകള്‍ സൂചിപ്പിക്കാനുള്ള അക്കങ്ങള്‍ പുറം ഭാഗത്ത് ഒഴിഞ്ഞ ഇടത്ത് അടയാളപ്പെടുത്താം.

ഘടികാരസമയം കൃത്യമായി കാണിക്കുന്ന ഒരു സണ്‍-ഡയല്‍ നിര്‍മാണമാണല്ലോ നമ്മള്‍ ഉദ്ദേശിച്ചത്. എന്നാല്‍ നമ്മള്‍ നിര്‍മിച്ചത് നല്ല ഒരു ശാസ്ത ഉപകരണം കൂടിയാണെന്ന് അറിയുക. ഈ ഭൂമി അതിലുള്ള സകലമാന വസ്തുക്കളെയും വഹിച്ചു കൊണ്ട് മണിക്കൂറില്‍ ഏതാണ്ട് 1600 കിലോ മീറ്റര്‍ വേഗതയില്‍ പറ പറക്കുകയാണെന്ന്  സണ്‍-ഡയലിന് മേല്‍ വീഴുന്ന നിഴല്‍ ഏത് ദിവസവും നിശ്ശബ്ദമായി നിങ്ങളോട് പറയുന്നു. ആ നിഴലിന്റെ നിലയ്ക്കാത്ത ചലനം ആഹ്ലാദകരമായ ഒരു ശാസ്ത്ര സത്യത്തെയാണ് നിങ്ങളുടെ മുമ്പില്‍ അനാവരണം ചെയ്യുന്നത്.

സണ്‍-ഡയല്‍ സമയം കൃത്യമാക്കാന്‍ ആവശ്യമായ സമയവ്യത്യാസം സൂചിപ്പിക്കുന്ന ചാര്‍ട്ട്

Date             Jan   Feb   Mar   Apr   May   Jun   jul   Aug   Sep   Oct   Nov   Dec

1                     -3     -14    -13    -4       +3        +2     -4     -6      0        +10   +16   +11          

2                     -4     -14    -12    -4       +3        +2     -4     -6      0        +11   +16   +10  

3                     -4     -14    -12    -4       +3        +2     -4     -6     +1       +11   +16   +10

4                     -5     -14    -12    -3       +3        +2     -4     -6     +1       +11   +16   +10    

5                     -5     -14    -12    -3       +3        +2     -4     -6     +1       +11   +16   +10    

6                     -6     -14    -12    -3       +3        +2     -4     -6     +1       +12   +16   +9       

7                     -6     -14    -11    -2       +3        +1     -5     -6     +2       +12   +16   +9     

8                     -6     -14    -11    -2       +4        +1     -5     -6     +2       +12   +16   +8    

9                     -7     -14    -11    -2       +4        +1     -5     -6     +2       +13   +16   +8   

10                   -7     -14    -11    -2       +4        +1     -5     -5     +3       +13   +16   +7    

11                   -8     -14    -10    -1       +4        +1     -5     -5     +3       +13   +16   +7     

12                   -8     -14    -10    -1       +4          0     -5     -5     +3       +13   +16   +7  

13                   -8     -14    -10    -1       +4          0     -6     -5     +4       +14   +16   +6       

14                   -9     -14    -10      0       +4          0    -6     -5     +4       +14   +16   +6     

15                   -9     -14    -9        0       +4          0    -6     -5     +5       +14   +15   +5  

16                   -10   -14    -9        0       +4          0    -6     -4     +5       +14   +15   +5                  

17                   -10   -14    -9        0       +4         -1    -6     -4     +5      +14   +15   +4

18                   -10   -14    -8        0       +4         -1    -6     -4     +6      +15   +15   +4  

19                   -11   -14    -8      +1       +4         -1    -6     -4     +6      +15   +15   +3   

20                   -11   -14    -8      +1       +4         -1    -6     -4     +6      +15   +15   +3      

21                   -11   -14    -7      +1       +4         -1    -6     -3     +7      +15   +14   +2      

22                   -11   -14    -7      +1       +4         -2    -6     -3     +7      +15   +14   +2   

23                   -12   -14    -7      +2       +3         -2    -6     -3     +7      +16   +14   +1

24                   -12   -13    -7      +2       +3         -2    -6     -3     +8      +16   +13   +1   

25                   -12   -13    -6      +2       +3         -2    -6     -2     +8      +16   +13     0 

26                   -12   -13    -6      +2       +3         -3    -6     -2     +8      +16   +13     0  

27                   -13   -13    -6      +2       +3         -3    -6     -2     +9      +16   +13   -1

28                   -13   -13    -5      +2       +3         -3    -6     -1     +9      +16   +12   -1    

29                   -13            -5      +3       +3         -3    -6     -1     +9      +16   +12   -2     

30                   -13            -5      +3       +3         -3    -6     -1     +10    +16   +12   -2   

31                   -13            -4                 +3                 -6     -1               +16            -3

Leave a Reply