POST DETAILS

നെപ്ട്യൂണിന്നൊരു കൊച്ചുപൗത്രന്‍

ചെറിയ ഒരു കല്‍ക്കഷണം പോലെ നെപ്ട്യൂണെന്ന സൗരയൂഥഗ്രഹത്തിന്റെ അനന്തരാവകാശിയായി ഗ്രഹത്തിന് ചുറ്റും ഒരു വസ്തു കറങ്ങുന്നതായി ഹബിള്‍ സ്പേസ് ടെലികോപ്പ് കണ്ടെത്തിയിരിക്കുന്നു. 2013 ല്‍ ഹബിള്‍ സ്പേസ് ടെലിസ്കോപ്പ് എടുത്ത ഈ ഫോട്ടോ ജ്യോതിശാസ്ത്രജ്ഞരെ അമ്പരപ്പിച്ചു കളഞ്ഞു. കാരണം നെപ്ട്യൂണിന്റെ ഉപഗ്രഹമായ പ്രൊട്ടസിന്റെ അടുത്ത് തന്നെ ചുറ്റിക്കറങ്ങുന്നതായാണ് ഇതിനെ കണ്ടെത്തിയത്.

പ്രൊട്ടസിന്റെയും ഈ പുതിയ വസ്തുവിന്റെയും പരിക്രമണപഥം തമ്മില്‍ 12000 കിലോ .മീ. അകലെയാണ്. പ്രൊട്ടസിന് ആകെ 400 കി.മീ. വലുപ്പമേ ഉള്ളു. അതായത് അമേരിക്കയിലെ ‘ഓഹിയോ’ എന്ന സംസ്ഥാനത്തിന്റെ വലുപ്പം മാത്രം. അതേ സമയം ‘ഹിപ്പോകാമ്പ് ‘ എന്ന് പേരിട്ടിരിക്കുന്ന ഈ കല്‍ക്കഷണ ത്തിന്റെ വലുപ്പം വെറും 30 കി.മീറ്ററും. 1989 ല്‍ വോയേജര്‍-2 പ്രൊട്ടസില്‍ ഒരു വലിയ ഗര്‍ത്തം കണ്ടുപിടിച്ചതോടെയാണ് സംശയിക്കാന്‍ തുടങ്ങിയത്. പ്രൊട്ടസിന്റെ ഈ ചെറിയ ഗര്‍ത്തത്തില്‍ നിന്നും ഏതോ കാരണം കൊണ്ട് ഹിപ്പോകാമ്പ് തെറിച്ച് ദൂരെയ്ക്ക് പോയതാവാമെന്നാണ് നിഗമനം ചെയ്യുന്നത്.

നെപ്ട്യൂണ്‍ എന്ന മാതൃഗ്രഹത്തിന്റെ പഴയകാലചരിത്രം അത്രയ്ക്ക് അങ്ങ് ശാന്തിയുള്ളതല്ല. എപ്പോഴും അസ്വസ്ഥവും അതിന്റെ ഉപഗ്രഹങ്ങള്‍ ആക്രാമകരവുമായിരുന്നതായി വിലയിരുത്തുന്നു. ട്രിട്ടോണ്‍ എന്ന പ്രധാന ഉപഗ്രഹത്തെപ്പോലും അത് കുയ്പര്‍ ബെല്‍ടില്‍ നിന്നും കൈയിട്ട് വാരിയതാണത്രെ. ടിട്രോണിന്റെ ഗുരുത്വബലം നെപ്ട്യൂണിന്റെ ഉപഗ്രഹ സംവിധാനത്തെ ആകെ താറുമാറാക്കിയിരുന്നു. ഒടുക്കം ഒരു വൃത്താകാര പരിക്രമണപഥത്തില്‍ അത് നെപ്ട്യൂണിനെ ചുറ്റുന്നു. ഇപ്പോള്‍ ന്പ്ട്യൂണിന് ചുറ്റും കറങ്ങുന്ന അതിന്റെ ഉപഗ്രഹങ്ങള്‍ ഏതാണ്ട് ഒരു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ചുറ്റുമുള്ള ഗ്രഹശകലങ്ങള്‍ ഒന്നിച്ചുകൂടിച്ചേര്‍ന്ന് രണ്ടാം തലമുറ ഉപഗ്രഹങ്ങള്‍ ആവുകയാണ് ചെയ്തത്. തൊട്ടടുത്ത കുയ്പര്‍ ബെല്‍ട്ടില്‍ നിന്നും കടന്ന് കയറിയ ധൂമകേതുക്കള്‍ പ്രൊട്ടസില്‍ ഇടിച്ച് ഈ മൂന്നാം തലമുറ ഹിപ്പോകാമ്പ് ഉണ്ടായതാണെന്ന് കരുതുന്നു.

 

                                                                                                            കടപ്പാട് -ESA

Leave a Reply