POST DETAILS

ഹയാബുഷ -2 റൈഗുവില്‍ ഇറങ്ങി മണ്ണിന്റെ മാതൃക ശേഖരിച്ചു.

162173 റൈഗു എന്ന ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തില്‍ നിന്നും ജപ്പാന്റെ ഹയാബുഷ-2 എന്ന ഉപഗ്രഹം അതിലെ മണ്ണിന്റെ മാതൃക ശേഖരിച്ചു. 2020 ഡിസമ്പര്‍ മാസം ആകുമ്പോഴേക്കും ശേഖരിച്ച വസ്തു ഭൂമിയില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഗ്രഹത്തിന്റെ ദൃശ്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ ഏതാണ്ട് 180 മീറ്റര്‍ ഉയരെ നിന്നാണ് ഈ ദൃശ്യം പകര്‍ത്തി അയച്ചുതന്നത്.

ഇതിന് മുമ്പ് ജപ്പാന്‍ തന്നെ അയച്ചിരുന്ന ഇട്ടോക്കാവ എന്ന ഉപഗ്രഹം ഛിന്നഗ്രഹത്തിലെ ഒരു ഗര്‍ത്തത്തില്‍ നിന്നാണ് ആവശ്യത്തിലധികം മണ്ണിന്റെ മാതൃക കിട്ടിയിരുന്നത്. പക്ഷെ ഇത്തവണ ഹയാബുഷയ്ക്ക് അത്തരം ഒരു ഗര്‍ത്തം തെരഞ്ഞെടുക്കാനായില്ല. 2018ജൂണ്‍ 27 ന് ഹയാബുഷ എത്തിച്ചേര്‍ന്ന ഇടത്ത് കടുത്ത പാറകളാണ് ഉണ്ടായിരുന്നത്. എങ്കിലും അവര്‍ ഉപയോഗിച്ച സാങ്കേതികവിദ്യയിലൂടെ അവശ്യത്തിനുള്ള മണ്ണ് ശേഖരിക്കാന്‍ കഴിഞ്ഞു എന്നത് അത്ഭുതകരമായിരുന്നു.

 

                                                                                                കടപ്പാട് – Sky & Telescopes

Leave a Reply