POST DETAILS

‘X’ റെ കുമിളകളും ക്ഷീരപഥവും

2010 മുതല്‍ വിദൂര ഗാലക്സികളുടെ മധ്യഭാഗത്ത് നിന്നും ഉയര്‍ന്ന് വരുന്ന ഉന്നത

ഊര്‍ജ ഗാമാ രശ്മി കുമിളകള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടു. അവയോരോന്നും ഓരോ ഗാലക്സിയോളം തന്നെ വലുപ്പത്തില്‍ ഉണ്ടാകാറുണ്ട്. അക്കാലം മുതല്‍ക്ക് അതിന്റെ പിന്നിലെ രഹസ്യം എന്താണെന്ന് അന്വേഷണ വിധേയമായിട്ടുണ്ടായിരുന്നു. അത്രയും ഉയര്‍ന്ന ഊര്‍ജമുള്ള കണങ്ങള്‍ ജീവിതം അവസാനിപ്പിക്കുന്ന നക്ഷത്രങ്ങളില്‍ നിന്നോ അല്ലെങ്കില്‍ ഗാലക്സിമധ്യത്തില്‍ കുടികൊള്ളുന്ന അതിഭീമന്‍ തമോഗര്‍ത്തങ്ങള്‍ അടുത്തുള്ള നക്ഷത്രങ്ങളെ പിളര്‍ന്ന് വിഴുങ്ങുമ്പോള്‍ സംഭവിക്കുന്നതോ ആകുമെന്ന് കരുതി. ‍ഈ നിഗമനം പൂര്‍ണമായി ശരിയായി കൊള്ളണമെന്നില്ല. പക്ഷെ ഗാലക്സി മധ്യത്തില്‍ കാണപ്പെടുന്ന ചിമ്നി(പുകക്കുഴല്‍) പ്രതിഭാസത്തിന് ഈയിടെ ക്ഷീരപഥമധ്യത്തില്‍

 

                ഗാലക്സിമധ്യത്തിലെ ഗാമാ-റെ പുകക്കുഴല്‍

 

 

                   ക്ഷീരപഥമധ്യത്തിലെ എക്സ്-റെ കുമിള

ഒരു ഭീമന്‍ എക്സ് – റെ കുമിള കണ്ടുപിടിക്കപ്പെട്ടപ്പോഴാണ് ഇവ തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞത്. സ്മിത്ത്സോണിയന്‍ ഇന്‍‍സ്റ്റിട്യൂട്ടിലെ ജ്യോതിര്‍ഭൗതികശാസ്ത്രജ്ഞന്‍ ജുവാന്‍-ഹുയി-ഷാവോ മാര്‍ച്ച് മാസത്തിലെ നേച്ചര്‍ മാസികയില്‍ ഇത് വിശദീകരിക്കുന്നു. ക്ഷീരപഥമധ്യത്തില്‍ കാണപ്പെടുന്ന ഏതാണ്ട് 300 പ്രകാശ വര്‍ഷം വീതിയുള്ള എക്സ്-റെ കുമിളയുടെ മധ്യത്തില്‍ പുകക്കുഴല്‍ പോലുള്ളത് ഉന്നത ഊര്‍ജ ഗാമാ-റെ കുമിളയാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.  ‍    ‍

 

 

Leave a Reply