Monthly Archive April 2019

പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകം ഹീലിയം ഹൈഡ്രൈഡ് ഒടുക്കം കണ്ടുപിടിക്കപ്പെട്ടു

പ്രപഞ്ചനിര്‍മാണത്തിന്റെ ആദ്യതന്മാത്രയെന്ന് വിശേഷിപ്പിക്കപ്പെട്ട ഹീലിയം ഹൈഡ്രൈഡ് അയോണ്‍ ഒടുക്കം കണ്ടുപിടിക്കപ്പെട്ടു . മഹാവിസ്ഫോടനത്തിന് 1,00,000 വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടായി എന്ന് കരുതപ്പെടുന്ന ന്യൂട്രല്‍ ഹീലിയം ആറ്റത്തിന്റെയും പോസിറ്റീവ് ചാര്‍ജുള്ള  ഹൈഡ്രജന്‍ ആറ്റത്തിന്റെയും ചാര്‍ജിത കണമാണ്  ഹീലിയം ഹൈഡ്രൈഡ്.   പ്രപഞ്ചനിര്‍മാണത്തിനാവശ്യമായ ഇഷ്ടികയാണ് ഹൈഡ്രജനും ഹീലിയവും. ഇവ രണ്ടും കൂടിച്ചേരാന്‍ കാരണക്കാരനാണ് ഹീലിയം ഹൈഡ്രൈഡ്. ഗവേഷണശാലകളില്‍ ഇവയെ ശാസ്ത്രലോകം കണ്ടിരുന്നുവെങ്കിലും അതിന്റെ സ്വന്തം തട്ടകമായ പ്രപഞ്ചശൂന്യതയില്‍ ഇതുവരെയും കാണാന്‍ കഴിഞ്ഞിരുന്നില്ല. 2019 എപ്രില്‍ മാസത്തെ ‘Nature’ മാസികയില്‍ ഇങ്ങനെ കൊടുത്തിരിക്കുന്നു. “ ഹീലിയം ഹൈഡ്രൈഡ് എന്ന ഈ മൗലിക തന്മാത്രയെ കണ്ടെത്താന്‍ ശാസ്ത്രലോകം ദശകങ്ങളായി പരിശ്രമിക്കുന്നു. . നമ്മില്‍ നിന്നും 3000 പ്രകാശ വര്‍ഷം അകലെ  NGC 7027 എന്ന ഗ്രഹസദൃശ നെബുലയിലാണ് ഇതിന്റെ നിര്‍മാണം നടന്നതായി പറയപ്പെടുന്നത്. “ 600 വര്‍ഷങ്ങള്‍ക്ക്  മുമ്പ് തകര്‍ന്നടിഞ്ഞ ഒരു നക്ഷത്രത്തിന്റെ പുറം അടരുകള്‍  അടര്‍ന്ന് മാറുകയും കേന്ദ്രം ഒരു വെള്ളക്കുള്ളനായി തീരുകയും ചെയ്തപ്പോഴാണ് ഈ ഗ്രഹസദൃശ നെബുല രൂപം കൊണ്ടത്.