POST DETAILS

മാതൃനക്ഷത്രത്തിന്റെ മരണവെപ്രാളത്തെ അതിജീവിച്ച ഗ്രഹസദൃശവസ്തു

സാധാരണയായി നമ്മുടെ സൂര്യനെപ്പോലുള്ള ഒരു നക്ഷത്രത്തിന്റെ  മരണം സംഭവിക്കുമ്പോള്‍ നക്ഷത്രത്തിന്റെ അടുത്ത് കറങ്ങുന്ന ഗ്രഹങ്ങളോ ഗ്രഹസദൃശ വസ്തുക്കളോ കത്തിച്ചാമ്പലായിപ്പോകും. അതിന് കാരണം നക്ഷത്രത്തിന്റെ ഇന്ധനശേഖരം കത്തിത്തീരുമ്പോള്‍ പുറം അടരുകള്‍ പോട്ടിത്തെറിച്ച് ശൂന്യതയില്‍ വിലയം പ്രാപിക്കുന്നതു കൊണ്ടാണ്. നക്ഷത്രത്തിന്റെ ആന്തരഗ്രഹങ്ങളെല്ലാം തന്നെ ഈ പൊട്ടിത്തെറിയില്‍ നശിച്ചു പോകുന്നു. നക്ഷത്രത്തിന്റെ ബാക്കി വരുന്ന മധ്യഭാഗം ഒരു വെള്ളക്കുള്ളനായി അവശേഷിക്കും. നമ്മുടെ സൂര്യനാണ് ഇങ്ങിനെ മരിക്കുന്നതെങ്കില്‍ ഭൂമിയടക്കമുള്ള ഗ്രഹങ്ങള്‍ക്കും ഇത് തന്നെയാവും ഗതി..

ഈയടുത്ത കാലത്ത് SDSS J1228+1040 എന്ന വെള്ളക്കുള്ളന്‍ ഗ്രഹത്തെ സ്പെയിനിലെ കാനറി ദ്വീപിലെ ടെലിസ്കോപ്പിലൂടെ ഒരു സംഘം ശാസ്ത്രജ്ഞര്‍ 2018 ല്‍ നിരീക്ഷിക്കുകയുണ്ടായി. അത്ഭുതകരമെന്ന് പറയട്ടെ നക്ഷത്രത്തിന് വളരെയടുത്ത് ഒരു വാലോടു കൂടിയ ഗ്രഹസദൃശവസ്തു ഏതാണ്ട്, 50000‍ കിലോ മീറ്ററില്‍ നേരത്തെ പറഞ്ഞ പൊട്ടിത്തെറിയെ അതിജീവിച്ച് വെള്ളക്കുള്ളന്‍ നക്ഷത്രത്തെ ചുറ്റിക്കറങ്ങുന്നതായി കണ്ടെത്തി.. ധൂമകേതുവിനെപ്പോലുള്ള അതിന്റെ വാലില്‍ കാല്‍സിയം വാതകരൂപത്തില്‍ പുറത്തവിട്ടുകൊണ്ടിരിക്കുന്നു. ഭൂമിയില്‍ നിന്നും ഏതാണ്ട് 400 പ്രകാശ വര്‍ഷം അകലെയാണ് ഈ വെള്ളക്കുന്‍ ഉള്ളത്.

അവലംബം -സയന്‍സ് ന്യൂസ്

Leave a Reply