Learn Astronomy

നക്ഷത്രങ്ങളുടെ മരണം (ജ്യോതിശ്ശാസ്ത്രം ഭാഗം – 11)

പ്രൊ.കെ.പാപ്പുട്ടി

നമ്മുടെ സൂര്യന്‍ അര്‍ധായുസ്സിനോട് അടുക്കുന്നു എന്നും ഏറിയാല്‍ 600-700 കോടി വര്‍ഷം കൂടി എരിയാനുള്ള ഇന്ധനമേ ബാക്കിയുള്ളു എന്നും അതു കഴിഞ്ഞാല്‍ കെട്ടുപോകുമെന്നും നമ്മൾ കണ്ടു. സൂര്യന്‍ ഒരു G ടൈപ്പ് നക്ഷത്രമാണ്. F ടൈപ്പില്‍ നല്ലൊരു ഭാഗവും G,K,M ടൈപ്പുകളും മൃതിയടയുക ഏതാണ്ട് ഒരു പോലെയാണ്. അവയുടെ കാമ്പിലെ ഹൈഡ്രജനില്‍ വലിയ പങ്കും ഹീലിയമായി മാറിക്കഴിയുമ്പോള്‍ ഫ്യൂഷന്‍ മന്ദഗതിയിലാകും. കാമ്പ് ചുരുങ്ങും; കാരണം പുറത്തേക്ക് വികിരണ മര്‍ദ്ദമില്ല. ചുരുങ്ങുമ്പോൾ ഗുരുത്വ പൊട്ടന്‍ഷ്യല്‍ ഊര്‍ജം താപോര്‍ജമായി മാറും. കാമ്പിന്റെ താപനില ഉയരും. അപ്പോൾ കാമ്പിന് ചുറ്റും ഇതുവരെ കത്താതെ നിന്ന ഹൈഡ്രജന്‍ സ്തരങ്ങളിലേക്ക് ഫ്യൂഷന്‍ വ്യാപിക്കും. അതു വഴിയുണ്ടാകുന്ന ഹീലിയം കൂടി കാമ്പിലേക്ക് വീഴും.കാമ്പിന്റെ മാസ് കൂടും. അപ്പോൾ ഗുരുത്വബലം കൂടുന്നതു കൊണ്ട് കാമ്പ് കൂടുതല്‍ ചുരുങ്ങും. (ശ്രദ്ധിക്കുക, മാസ്സ് കൂടുമ്പോള്‍ കാമ്പ് വലുതാവുകയില്ല, ചുരുങ്ങുകയാണ് ചെയ്യുന്നത്.)

Read More