Sky watching

വാന നിരീക്ഷണം ഭാഗം – 9 സപ്തെമ്പര്‍ മാസത്തെ ആകാശം.

ഗംഗാധരന്‍ വെള്ളൂര്‍:

പൊന്നിന്‍ ചിങ്ങം പിറന്നു. ആകാശം അല്‍പാല്‍മായി തെളിഞ്ഞു വരുന്ന കാലമാണ് സപ്തെമ്പര്‍ മാസം. രസകരമായ ഒരു പാട് കാര്യങ്ങള്‍ ആകാശത്ത് കാണാനുണ്ട്. ഗ്രഹങ്ങളില്‍ വ്യഴവും ശനിയുമുണ്ട്. പ്രധാനപ്പെട്ട ഒരുപാട് നക്ഷത്രങ്ങളും ഉണ്ട്. പൊതുവെ മഴ മാറി ആകാശം തെളിയുന്ന കാലം. ഉഷ്ണകാലത്ത് പൊടിപടലസമൃദ്ധമായ ആകാശം മഴ കൊണ്ട് വൃത്തിയായി സുതാര്യമാകുന്ന കാലമാണ് സപ്തെമ്പര്‍ മാസം. എല്ലാ മാസങ്ങളിലേയും പോലെ ഈ മാസവും അസ്തമിക്കാന്‍ പോകുന്ന ഗണങ്ങളെയാണ് പരിചയപ്പെടുത്താന്‍ പോകുന്നത്. അവ സെഫിയസ് (കൈകവസ്), ഡെല്‍ഫിനസ് (അവിട്ടം), ലൈറ (അയംഗിതി), സിഗ്നസ് (അരയന്നം), ലാസെര്‍ട്ട (ഗൗളി), അക്വില (ഗരുഢന്‍), വൾപെക്കുല (ജംബുകന്‍), സ്കട്ടം (പരിച), സജിറ്റാരിയസ് (ധനുരാശി), ടെലിസ്കോപ്യം (ടെലിസ്കോപ്പ്), പാവോ (മയില്‍) എന്നീ 11ഗണങ്ങളെയാണ് പരിചയപ്പെടാന്‍ പോകുന്നത്.

Read More