The Space

റോക്കറ്ററിയുടെ പിതാവിന്റെ കഥ.(ബഹിരാകാശo-3)

പി.എം.സിദ്ധാര്‍ത്ഥന്‍:

കോണ്‍സ്റ്റാന്റിന്‍ സ്യോള്‍ക്കോവ്സ്ക്കി 1857 സപ്തെമ്പര്‍ 17 ന്നാണ് ജനിച്ചത്. റഷ്യയിലെ റിയാസാന്‍ പ്രവിശ്യയിലെ സ്പാസ്കി ജില്ലയിലെ ഒരു ഗ്രാമമായ ഇഫ്വെസ്കില്‍. എന്തു തരം നിര്‍മാണ പ്രവര്‍ത്തിയിലും താല്‍പര്യമുള്ള ആളായിരുന്നു അച്ഛന്‍. വളരെ തുറസ്സുള്ള കഴിവുള്ളവരായിരുന്നു അമ്മ. അച്ഛന്റെ ജോലി വനപാലനം ആയിരുന്നുവെങ്കിലും മക്കളുടെ കൂടെ ചേര്‍ന്ന് കളിവീടുകളും ചെറിയ മരക്കൊട്ടാരങ്ങളും , ഉണ്ടാക്കാനും ചെറിയ പ്രായോഗിക ഉപകരണങ്ങള്‍ ഉണ്ടാക്കാനും അദ്ദേഹം സമയം കണ്ടെത്തി. സ്യോള്‍ക്കോവ്സ്ക്കിയുടെ  കുട്ടിക്കാലം സന്തോഷപൂര്‍ണമായിരുന്നു. Read More