What is new

ക്യൂറിയോസിറ്റി ചൊവ്വയില്‍ ഫോബോസിന്റെ സംതരണം കാണുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് ചൊവ്വയിലുള്ള ക്യൂറിയോസ്റ്റി എന്ന റോവര്‍ ഉപഗ്രഹം ചൊവ്വയുടെ ഉപഗ്രഹങ്ങളായ ഫോബോസും ഡീമോസും സൂര്യാസ്തമയത്തിന് ശേഷം സൂര്യനെ സംതരണം (Transit) ചെയ്യുന്നതിന്റെ ഫോട്ടോയെടുത്ത് അയച്ചു തന്നു. അതിന്റെ മാസ്റ്റ് ക്യാമറയില്‍ ഒരു സോളാര്‍ ഫില്‍ട്ടര്‍ ഘടിപ്പിച്ചാണ് ഈ അസാധാരണ ദൗത്യം അത് നിര്‍വഹിച്ചത്. ഈ അപൂര്‍വ്വ സംഭവം നടക്കുമ്പോള്‍ സൂര്യന് മുമ്പിലൂടെ കടന്ന് പോകുന്ന ഫോബോസിന്റെ നിഴല്‍ ചൊവ്വയുടെ ആകാശത്ത് കൂടി കടന്നു പോകുന്നതിന്റെ ചിത്രം കൂടി ഉണ്ട്. ഇന്‍സൈറ്റ് എന്ന ഉപഗ്രഹം നില്‍ക്കുന്നതിന്റെ മേലെ ഫോബോസിന്റെ നിഴല്‍ പോകുന്ന ചിത്രം കൂടിയുണ്ട്.

സൂര്യന്റെ മുമ്പിലൂടെ ഫോബോസ് കടന്നു പോകുന്നു

 

ഫോബോസിന്റെ നിഴല്‍ ഇന്‍സൈറ്റിന് മേല്‍ പതിക്കുന്നു

 

 

ഫോബോസിന്റെ നിഴല്‍ ചൊവ്വയുടെ ആകാശത്തില്‍ നീങ്ങുന്നു

 

ഫോബോസ് സൂര്യന്ന് മുമ്പിലൂടെ കടന്നുപോകുന്നു